Sunday, February 26, 2012

KURUPPU YOGA

कुरुप्पू योग കുറുപ്പ് യോഗ

DEDICATED TO MY GURU KRISHNA KURUPPU.


ടെറ്റനസ് എന്ന ഭയാനക രോഗത്തില്‍ നിന്നും മുക്തി നേടി ജീവിതത്തിലേക്ക് തിരിച്ചു വന്നശേഷം മാരാരി ബീച് റിസോര്‍ട്ടില്‍ ഡോക്ടറായി ജോലി ചെയ്യുന്ന സമയത്ത് എന്നെ യോഗ എന്ന സാഗരത്തില്‍ മുങ്ങി കുളിക്കാന്‍ അവസരം നല്‍കിയ ഗുരുവിനു വേണ്ടി സമര്‍പ്പിക്കുന്നു.

സാധാരണക്കാരന്റെ മനസിലേക്ക് യോഗ എന്ന പദം കൊണ്ട് താടിയും മുടിയും നീട്ടി തപസ്സു ചെയ്യുന്ന മുനിയെയാണ് ഓര്‍മ വരിക. ഈ കാരണം കൊണ്ട് തന്നെ സമീപ കാലത്ത് പോലും യുവാക്കള്‍ യോഗ എന്താണ് എന്ന് മനസിലാക്കാന്‍ മടിച്ചിരുന്നു. നോബല്‍ സമ്മാനം തന്നെ തേടിവന്ന്പ്പോള്‍ വിശ്വ മഹാകവി രവീന്ദ്രനാഥ ടാഗോര്‍ പറഞത് പോലെ 'അംഗീകാരം പാശ്ചാത്യ രാജ്യത്തില്‍ നിന്ന് വന്നാല്‍ ഇവിടെയും (ഇന്ത്യ) ജനം അഗികാരം നല്‍കും'. ഇത് യോഗയുടെ കാര്യത്തില്‍ ൧൦൦ % ശരിയാണ് .

നമ്മുടെ മഹത്തായ പാരമ്പര്യത്തിന്റെ മരിക്കാത്ത ഏടുകളാണ് യോഗയും ആയുര്‍വേദവും.

യോഗ എന്നത് ഭാരതീയ തത്വചിന്തയില്‍ അല്ലെങ്കില്‍ ഇന്ത്യന്‍ ഫിലോസഫിയില്‍ പെട്ടതാണ് .

൧. സംഖ്യം
൨. ന്യായം
൩. വൈശേഷികം
൪. യോഗം
൫.
മീമാംസ
൬. വേദാന്തം

ഇന്ത്യന്‍ ഫിലോസഫിയില്‍ ഏറ്റവും 'വിബ്രന്റ്റ് ' ആയി പാശ്ചാത്യര്‍ കണക്കാക്കിയിട്ടുള്ളത് യോഗ മാത്രം ആണ്. പൌരസ്ത്യ ദര്‍ശനങ്ങളുടെ ആത്യന്തിക ലക്‌ഷ്യം ഈശ്വരനെ കണ്ടെത്തുന്നതാണ് . ഗുരു കൃഷ്ണ കുറുപ്പ് പറഞത് പോലെ "യോഗ എന്നാല്‍ നിങ്ങളിലുള്ള ശിവനെ നിങ്ങള്‍ തന്നെ മനസിലാക്കുനതാണ് ." സാധാരണക്കാരനെ സംബന്ധിച്ച് ഇത് വിരസമായ ഒരു വിഷയമാകം. എങ്കിലും യോഗയുടെ ഗുണം മനസിലാക്കിയ സാധാരണക്കാര്‍ കൂടുതലായി ഇപ്പോള്‍ യോഗയുടെ ഒരു വിഭാഗം മാത്രമായ ആസനത്തെ ആണ് യോഗയായി തെറ്റിദ്ധരിച്ചു വരുന്നത്. പഞ്ചേന്ദ്രിയ ഗോചരമായ പ്രായോഗികമായ ഗുണം മാത്രം ആഗ്രഹിക്കുന്ന ഒരാള്‍ക്ക്‌ ഇത് തൃപ്തി പ്രദാനം ചെയ്യും.


യോഗ ആര്‍ക്കൊക്കെ
അഭ്യസിക്കാം?
യോഗ പരിശീലിപ്പിക്കുന്നവരില്‍ പോലും ഇതേപറ്റി വളരെ തെറ്റിധാരണ ഉളവാക്കുന്ന മനോഭാവം കണ്ടു വരുന്നു. യോഗ ആര്‍ക്കു വേണമെങ്കിലും അഭ്യസിക്കാം. വളരെ ചെറിയ കുട്ടികള്‍ ഒഴിച്ച് മറ്റേതു വയസിലുല്ലവര്‍ക്കും ഇത് പഠിക്കാം, ജീവിതത്തില്‍ ശീലമാക്കാം. യോഗാഭ്യാസി താടിയും മുടിയും നീട്ടി വളര്‍ത്തണം എന്ന് നിര്‍ബന്ധം ഇല്ല, സസ്യഹരി ആകണമെന്നും നിര്‍ബന്ധം ഇല്ല, ജീര്‍ണ്ണവസ്ത്രധാരി ആവണം എന്ന് ഒരു നിര്‍ബന്ധവും ഇല്ല. അങ്ങിനെ നിര്‍ബന്ധിക്കുന്നവര്‍ യോഗയെ ശരിയായി മനസിലാക്കിയിട്ടില്ല എന്ന് സാരം. ആദ്യമായി നമ്മുടെ ഒരു വിജ്ഞാനവും ആരുടേയും കുത്തക അല്ല എന്ന് തിരിച്ചറിയുക. ലോകമേ തറവാട് എന്ന നമ്മുടെ ആര്‍ഷ ഭാരത സംസ്കാരത്തിന് ഒട്ടും ഭൂഷണം അല്ല ഇത്. ആര്‍ക്കു വേണമെങ്കിലും ഇത് അഭ്യസിക്കാം.

അഷ്ടാംഗ യോഗയില്‍ യോഗയെ ചിലര്‍ ഒരു കോണിപടിയോട് ഉപമിച്ചു കാണാം. കാരണം യോഗയുടെ ആത്യന്തിക ലക്ഷ്യമായ മോക്ഷം സഫലീകരിക്കാന്‍ ഇത് കൂടിയേ കഴിയൂ.